കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വീഴ്ച സംബന്ധിച്ച് നിലവില്‍ ഡി.എം.ആര്‍.സിയുടെ അന്വേഷണം നടക്കുകയാണ്.
കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോ മാന്‍ ഈ ശ്രീധരന്‍ കഴിഞ്ഞദിവസം പ്രതികരണവുമായി എത്തിയിരുന്നു. നിര്‍മ്മാണത്തില്‍ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച ഡി.എം.ആര്‍.സി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിശക് പറ്റിയതിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെട്രോയുടെ പാലത്തിലെ ചെരുവിന് കാരണം വീഴ്ച ആയിരിക്കണം എന്നാണ് വിലയിരുത്തുന്നത്.
ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയില്‍ തൊട്ടിട്ടില്ല എന്നാണ് കണ്ടെത്തല്‍. തൂണ്‍ നില്‍ക്കുന്ന സ്ഥലത്ത് 10 മീറ്റര്‍ താഴെയാണ് പാറ ഇവിടേക്ക് പൈലിങ് എത്തിയിട്ടുമില്ല.. പാറയ്ക്ക് ഒരുമീറ്റര്‍ മുകളിലായാണ് പൈലിങ്.
ഏതാണ്ട് ഒരു മാസം മുന്‍പാണ് പാലത്തിന് ചെരിവ് ഉണ്ടെന്ന് കണ്ടെത്തിയത്. ചെരിവിലെ കാരണം കണ്ടെത്താനായി ആള്‍ട്രാ സോണിത് ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായിരുന്നു.
