കേരളത്തില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനൊപ്പം നില്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്മാണ്ഡവ്യ. വാക്‌സിനേഷനിലും മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിലുമുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഓണക്കാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറിയും നിര്‍ദേശിച്ചു.

കോവിഡ് മരണ നിരക്ക് കുറച്ച് നിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കേരളത്തില്‍ ആരോഗ്യസംവിധാനം മികച്ചതാണെന്നും യോഗത്തില്‍ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വാക്‌സിനേഷനില്‍ കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *