സണ്‍റൈസ് അക്കാഡമി പ്രവര്‍ത്തനമാരംഭിച്ചു


കൊച്ചി: സണ്‍റൈസ് ആശുപത്രിയുടെ സഹോദര പ്രസ്ഥാനമായ സണ്‍റൈസ് അക്കാഡമി പ്രവര്‍ത്തനമാരംഭിച്ചു. ഹോസ്പിറ്റല്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. എം.സി ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

സണ്‍റൈസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍ പി.എ അധ്യക്ഷത വഹിച്ചു. സണ്‍റൈസ് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ റ്റി.ആര്‍ സനില്‍ കുമാര്‍ സ്വാഗതം ആശംസിച്ചു.

ഡോ. എം.പി സുകുമാരന്‍ നായര്‍ (പ്രസിഡന്റ്, കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍, കാക്കനാട്), പര്‍വീണ്‍ ഹഫീസ് (മാനേജിങ് ഡയറക്ടര്‍, സണ്‍റൈസ് ഹോസ്പിറ്റല്‍), എ.മുഹമ്മദ് റിയാസ് (ജനറല്‍ മാനേജര്‍, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, സണ്‍റൈസ് ഹോസ്പിറ്റല്‍) എന്നിവര്‍ സംബന്ധിച്ചു.

സണ്‍റൈസ് അക്കാഡമി പ്രിന്‍സിപ്പാള്‍ ജെന്‍സി പോള്‍ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *