ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു, മൂന്ന് പേരുടെ നിലഗുരുതരം

കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് പുറക്കാട്ടിരിയില്‍ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ ശിവണ്ണ,നാഗരാജ,എന്നിവരുംട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്. സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *