മകൻ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ അമ്മയും ജീവനൊടുക്കി

നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്കുള്ളിൽ ഉണ്ടായ വാഹനാപകടത്തിൽ നെടുമങ്ങാട് സ്വദേശി മരിച്ചതിൽ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് മുള്ളൂർക്കോണം ‘അറഫ’യിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്.

പി ജി അവസാന വർഷ വിദ്യാർഥിയായിരുന്ന സജിൻ മുഹമ്മദ്‌ (28) ചൊവ്വാഴ്ചയാണ് വാഹനാപകടത്തിൽ മരിച്ചത്. മകന്റെ മരണ വിവരം അറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തിയിരുന്നു. അപകടത്തിൽ വൈത്തിരി പൊലീസ് അന്വേഷണമാരംഭിച്ചു. മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയാണ്.

Leave a Reply

Your email address will not be published. Required fields are marked *