ശബരിമലയില്‍ ഇന്ന് ഉത്രം മഹോത്സവത്തിന് കൊടിയേറി

സന്നിധാനം : ശബരിമലയില്‍ ഉത്രം മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാവിലെ 7.15നും 8 നും മദ്ധ്യേയാണ് കൊടിയേറ്റ നടന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടന്നു. കൊടിയേറ്റിന് ശേഷം ബിംബ ശുദ്ധിക്രിയകള്‍ നടത്തി.

ഉത്സവദിവസങ്ങളില്‍ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളത്ത് എന്നിവയും നടക്കും. 27 ന് ശരംകുത്തിയില്‍ പള്ളിവേട്ടയും. 28 ന് ഉഷപൂജയ്ക്ക് ശേഷം പമ്പയില്‍ ആറാട്ടും നടക്കും. 28 ന് രാത്രി ഉത്സവ ചടങ്ങുകള്‍ പുര്‍ത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *