വനം കൊള്ളയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു

വനം കൊള്ളയില്‍ പ്രതിഷേധിച്ച്, യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു 200കോടിയുടെ വനം കൊള്ളക്ക് ആണ് കഴിഞ്ഞ പിണറായി വിജയന്റെ സര്‍ക്കാര്‍ കുട്ട് നിന്നത് , കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിടുന്നതിന്
ധനം സമാഹരിക്കാന്‍ വേണ്ടിയാണ് കേരളത്തിന്റെ പൊതുസ്വത്ത് ആയിട്ടുള്ള ഈ വനം കൊള്ളക്ക് കുട്ട് നിന്നത്. ഇതിന് സമഗ്രമായ അന്വേഷണം വേണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു,


ഉദ്യോഗസ്ഥരെ ഇതിന്റെ പേരില്‍ ബലിയാട് ആകാതെ കഴിഞ്ഞ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പങ്കിനെ കുറിച്ച് വ്യക്തമായ അന്വേഷിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ബി. എല്‍ അജേഷ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ആര്‍.സജിത്ത്, സംസ്ഥാന – ജില്ലാ നേതാക്കളായ ചന്ദ്രകിരണ്‍ പാപ്പനംകോട് നന്ദു, നെടുമങ്ങാട് വിന്‍ജിത്ത്, രാമേശ്വരം ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.


യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം സെക്രട്ടറിയേറ്റിന് മുന്നില്‍ കത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *