മുട്ടില്‍ മരംമുറിക്കേസ്; ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത. അതേസമയം അറസ്റ്റിലായ പ്രതികളുടെ അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് കൊണ്ടുപോയേക്കും. പൊലീസ് അകമ്പടിയില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതികള്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെ ജയിലിലെത്തി കാണാന്‍ അഭിഭാഷകന്‍ അനുമതി തേടിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് തീരുമാനമെടുക്കുക.

രണ്ട് ദിവസം മുന്‍പ് മരിച്ച ഇത്താമ്മ അഗസ്റ്റിന്റെ മൃതദേഹം വാഴവറ്റയിലെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജയില്‍ സൂപ്രണ്ടിന്റെ അനുവാദത്തോടെ പൊലീസ് സുരക്ഷയില്‍ പ്രതികളെ കൊണ്ടുപോകുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *