മാലിന്യ നിക്ഷേപത്തിനെതിരെ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധം

പാലാ: മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്‌ക്വയറില്‍ പ്രതിഷേധ സമരം നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ഇത്തരം ഹീന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പിടികൂടാന്‍ അധികൃതര്‍ അനാസ്ഥ കാട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വ സന്തോഷ് മണര്‍കാട്, സാബു എബ്രാഹം, സാംജി പഴേപറമ്പില്‍, ഷോജി ഗോപി, ജോയി കളരിയ്ക്കല്‍, ബിനു പെരുമന എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *