കൊച്ചി; ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നു നടത്തും. മരണവുമായി ബന്ധപ്പെട്ട് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച വിദഗ്ധ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണവും ഉടന്‍ ആരംഭിക്കും.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെയാണ് പോസ്റ്റ്മോര്‍ട്ടം. റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടും. ആരോപണ വിധേയനായ ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അനന്യയുടെ മൃതദേഹം വൈകീട്ട് 4 മണിയ്ക്ക് പെരുമണ്‍ മുണ്ടയ്ക്കല്‍ സെന്റ്. ജോസഫ് ദേവാലയത്തില്‍ സംസ്കരിക്കും. ആലുവയിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്കാരം
