കൊച്ചി: മലയാള ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ മരണപ്പെട്ടു. എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകന്റെ ഒപ്പം യാത്ര ചെയ്യവേ ലോറി വന്നിടിച്ചാണ് അപകടം നടന്നത്. ഭാഗ്യലക്ഷ്മി സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി ജൂഹി റുസ്തഗി പലപ്പോഴും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമ്മയെ കുറിച്ച് വാചാലയായിട്ടുണ്ട്.
ജൂഹിയുടെ അമ്മയും സഹോദരനും സഞ്ചരിച്ച വണ്ടിയില്‍ ലോറി വന്നിടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം സണ്‍റൈസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. ഞായറഴ്ച സംസ്കാരം നടത്തും.
പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീര്‍ ശരണ്‍ റുസ്തഗി എന്നാണ് പേര്. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി.
