കോവിഡ് പരിശോധന ഊര്‍ജ്ജിതമാക്കും ;പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധനക്ക് വിധേയരാകണം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാന്‍ ഊര്‍ജിത പദ്ധതിയുമായി ആരോഗ്യ വകുപ്പ്. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപിപ്പിക്കാനാണ് തീരുമാനം.

രോഗ വ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളിലും ക്ലസ്റ്ററുകളിലും ടെസ്റ്റ് വര്‍ധിപ്പിക്കും. വിവാഹം, ശവസംസ്‌കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധനക്ക് വിധേയരാകണം. ആരോഗ്യ പ്രവര്‍ത്തകര്‍ , കച്ചവടക്കാര്‍, മുന്നണി പോരാളികള്‍, വിവിധ ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തും.ക്ലസ്റ്റര്‍ മേഖലയില്‍ നേരിട്ടെത്തിയും ക്യാമ്പുകള്‍ മുഖേനയും സാമ്പിള്‍ ശേഖരിക്കാനാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *