ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില കൊച്ചിയില്‍ 100.42 രൂപയും തിരുവനന്തപുരത്ത് 102.19 രൂപയും കോഴിക്കോട് 100.68 രൂപയുമായി ഉയര്‍ന്നു. ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുകയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 96.11 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരം 96.11 രൂപയും കോഴിക്കോട് 94.71 രൂപയുമാണ് ഡീസലിന്റെ ഇന്നത്തെ വില.
