സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കണം – ആര്‍ എസ് പി

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ജൂണ്‍ 17-ാം തീയതി പ്രതിഷേധ പരിപാടി

തിരുവനന്തപുരം: ഇന്ധനവില 100 കടന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന നികുതിയില്‍ കുറവ് വരുത്താത് അത്ഭുതമാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ടു നിത്യ ദാരിദ്ര്യത്തിലേക്കാണ്ടുപോയ ജനജീവീതം കൂടുതല്‍ ദു:സഹമാക്കുന്നതാണ് ഇന്ധന വിലയുടെ കുതിച്ചു ച്ചാട്ടം. മോദി സര്‍ക്കാരിന്റെ മൗനാനുവാദത്തില്‍ നടക്കുന്ന ഈ കൊള്ളയ്ക്ക് സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. ഇന്ധന വില കൂടിയ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത് അധിക നികുതി ഒഴിവാക്കുകയായിരുന്നു . അത് എല്‍ ഡി എഫ് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും എ. എ. അസീസ് പറഞ്ഞു.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ജൂണ്‍ 17-ാം തീയതി സംസ്ഥാനത്ത് കൊവിഡ്
മാനദണ്ഡം പാലിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *