ലോക നഴ്‌സ് ദിനം: ജീവൻ പണയം വച്ച് സൈനികരുടെ ജീവന് കാവൽ നിന്ന നൈറ്റിം​ഗേലിന്റെ ജന്മദിനം

ഇന്ന് ലോക നാഴ്‌സ് ദിനം. ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത സേവനം നടത്തുന്ന നാഴ്‌സുമാരോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാനാണ് മെയ് 12 ലോക നഴ്സ് ദിനമായി ആചരിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോക നഴ്സ് ദിനമായി കൊണ്ടാടുന്നത്. നഴ്സുമാര്‍: നേതൃനിരയിലെ ശബ്ദം – നഴ്‌സുമാര്‍ക്കായി പ്രവര്‍ത്തിക്കുക, അവരുടെ അവകാശങ്ങളെ മാനിക്കുക, ആരോഗ്യം സുരക്ഷിതമാക്കുക” എന്നതാണ് ഈ വര്‍ഷത്തെ നഴ്സ് ദിനത്തിന്റെ തീം. ലോകമെമ്പാടുമുള്ള നിരവധി ആശുപത്രികള്‍ മെയ് 6 മുതല്‍ 12 വരെ നഴ്‌സ് വീക്ക് ആചരിക്കാറുണ്ട്.

1820 മെയ് 12 നാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ജനിച്ചത്. 1850-കളില്‍ റഷ്യയും ബ്രിട്ടനും തമ്മിലുള്ള യുദ്ധത്തിലാണ് നൈറ്റിംഗേല്‍ പ്രശസ്തയായത്. റഷ്യന്‍ സേനയുമായിഏറ്റുമുട്ടി ദയനീയമായ അവസ്ഥയില്‍ എത്തിയ ബ്രിട്ടീഷ് സൈനികരെ 38 സ്ത്രീകളടങ്ങുന്ന തന്റെ ടീമിനൊപ്പം പ്രവര്‍ത്തിച്ച് അവള്‍ ശുശ്രൂഷിച്ചു. ചരിത്ര രേഖകള്‍ അനുസരിച്ച്, അഴുകിയ മുറിവുകളും വൃത്തികെട്ട ബാന്‍ഡേജുകളുമൊക്കെ ആയി എത്തിയ സൈനികരെയാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേലും സംഘവും പരിചരിച്ചത്. അവരുടെ താമസസ്ഥങ്ങള്‍ക്കു താഴെ എലികള്‍ ഉണ്ടായിരുന്നു. 150 ഉദ്യോഗസ്ഥര്‍ക്ക് ഒരു ബാത്ത് ടബ് മാത്രമാണ് ഉണ്ടായിരുന്നത്. .ഇവയെല്ലാം കണ്ട്, ജീവന്‍ പണയപ്പെടുത്തിയാണ് നൈറ്റിംഗേല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് (ഇന്നത്തെ ഇസ്താംബുള്‍) പോയി സോപ്പും തൂവാലകളും വൃത്തിയുള്ള ലിനനും പട്ടാളക്കാര്‍ക്കുള്ള ഭക്ഷണവും കൊണ്ടുവന്നു എന്നാണ് ചരിത്രം.

Leave a Reply

Your email address will not be published. Required fields are marked *