തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കുള്ള ചാല വാര്‍ഡില്‍ നിന്നും മാലിന്യം മാറ്റണമെന്നുള്ള അഭ്യര്‍ത്ഥന, പരസ്യമായി നിരസിച്ച നഗരസഭ മേയറുടെ നിലപാട് തികച്ചും അപഹാസ്യവും, നിഷേധാത്മകവുമാണെന്ന് കൗണ്‍സിലര്‍ സിമി ജ്യോതിഷ് അറിയിച്ചു. വാര്‍ഡുകളില്‍ നിന്നും ചവര്‍ മാറ്റുകയെന്നുള്ളത് ഒരു ജനപ്രതിനിധിയുടെ പ്രഥമവും, പ്രധാന്യവുമായ കര്‍ത്തവ്യമാണ്. ആ ആവശ്യത്തെയാണ് മേയര്‍ ഒരു ഏകാധിപതിയുടെ സ്വരത്തില്‍ നിഷേധിച്ചിരിക്കുന്നത്.
മറ്റു വാര്‍ഡുകളില്‍ നിന്നും ചവര്‍മാറ്റുതിന് നഗരസഭ തന്നെ ചുമതലപ്പെടുത്തിയിട്ടുള്ള കരാറുകാരനാണ് ചാലയില്‍ ചവര്‍കൊണ്ടിടുതില്‍ പ്രധാനിയെന്നുള്ളത് ശ്രദ്ധേയമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചീഞ്ഞുനാറുന്ന മാംസത്തിന്റെ അവശിഷ്ടങ്ങളാണ് ഇപ്രകാരം ചാലയില്‍ കൊണ്ടിടുന്നത്.
പല പ്രാവശ്യം ഇത്തരം മാലിന്യം മാറ്റുന്നതിന് സമര്‍പ്പിച്ച നിവേദനങ്ങള്‍ നിഷ്ഫലമായപ്പോഴാണ് മേയറോട് ഇക്കാര്യത്തിന് സമീപിച്ചത്. അപ്പോഴാണ് ആറ്റുകാല്‍ പൊങ്കാലയിലുണ്ടായ അഴിമതി ബി.ജെ.പി സഭയിലും സമൂഹ മാധ്യമത്തിലും ഉന്നയിച്ചതിന്റെ പ്രതികാരമായിട്ടാണ് മേയര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. അടിയന്തിര പ്രധാന്യത്തോടെ ചാലയില്‍ കുമിഞ്ഞ് കൂടി നാറ്റം വമിക്കുന്ന മാലിന്യം മാറ്റുവാന്‍ നടപടി അടിയന്തിരമായി കൈക്കൊണ്ടില്ലെങ്കില്‍ ബഹുജനപിന്തുണയോടെ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും കൗണ്‍സിലര്‍ സിമി ജ്യോതിഷ് മുന്നറിയിപ്പ് നല്കി.
