കോഴിക്കോട്: ജില്ലയില്‍ പ്ളസ് ടുവിന് മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടിയവരുടെ എണ്ണം കുത്തനെ കൂടിയതോടെ ബിരുദ പ്രവേശനം ആശങ്കയില്‍. പ്ലസ്ടുവിന് നൂറില്‍ നൂറ് മാര്‍ക്ക് കിട്ടിയവര്‍ക്ക് ഇക്കുറി ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളജുകളില്‍ ഇഷ്ടപ്പെട്ട കോഴ്സ് ലഭിക്കൂ.
കഴിഞ്ഞ ദിവസം കോഴിക്കോട് ഫാറൂഖ് കോളേജില്‍ ബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച ഒരു വിദ്യാര്‍ഥിനിക്ക് ഗ്രേസ് മാര്‍ക്ക് ഇല്ലാത്തതിനാല്‍ കോളേജില്‍ അഡ്മിഷന് ശരിയാവാത്ത
അവസ്ഥയുണ്ടായി. വിദ്യാര്‍ഥിനിക്ക് പ്ളസ് ടുവിന് എല്ലാ വിഷയത്തിലും നൂറുശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ഫാറൂഖ് കോളേജില്‍ സയന്‍സ് വിഷയങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് വെയിറ്റിങ്ങ്ലസ്റ്റിലാണെന്ന വിവരം അറിയുന്നത്.
നൂറ് ശതമാനം മാര്‍ക്ക് പ്ലസ്ടുവിന് നേടിയിട്ടും ബിരുദ പ്രവേശനം അനിശ്ചിതത്വത്തിലായ അവസ്ഥ. ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പ്ളസ്ടുവിന് മുഴുവന്‍ മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടെങ്കിലേ ബിരുദ പ്രവേശനം ഉറപ്പിക്കാനാവൂ എന്ന സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്.
