റഷ്യ- യുക്രൈന് യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി ഫോണില്‍ സംസാരിക്കും.
റഷ്യ യുക്രൈന് യുദ്ധം തുടങ്ങിയതില്‍പ്പിന്നെ ഫെബ്രുവരി 26 നാണ് അവസാനമായി സെലന്‍സ്കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു അതുപോലെ നിലവിലെ പ്രതിസന്ധിയും മറികടക്കുമെന്നും യുക്രൈന് ഒഴിപ്പിക്കല്‍ ദൗത്യം വിജയകരമെന്നും ഇന്നലെ പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന് ഗംഗയിലൂടെ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് നാട്ടിലേക്ക് എത്തിയത്.
