പത്തനംതിട്ട :രാജ്യങ്ങളുടെ കോഡുകള്‍ പറഞ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ച നേഹ എസ് കൃഷ്ണന് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.പത്തനംതിട്ട പ്രെസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അഏഞഒ (ഓള്‍ ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് കേരള) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനില്‍ ജോസഫ് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.

2024 ല്‍ അമേയ പ്രതീഷ് ഷാര്‍ജയില്‍ 2024 മെയ് 13 ന് ഒരു മിനിറ്റില്‍ 61 രാജ്യങ്ങളുടെ കോഡുകള്‍ പറഞ്ഞു സ്ഥാപിച്ച റെക്കോര്‍ഡാണ് 57 സെക്കന്റില്‍ 65 രാജ്യങ്ങളുടെ കോഡുകള്‍ പറഞ്ഞു അടൂര്‍ സ്വദേശിനി നേഹ എസ് കൃഷ്ണന്‍ തിരുത്തിയത്.
പീരുമേട് മരിയഗിരി സ്‌കൂളില്‍ നടന്ന പ്രകടനത്തില്‍ ഗിന്നസ് സുനില്‍ ജോസഫ് മുഖ്യനിരീക്ഷകനായും ക്രിസ്ബി ജോസഫ്, ഗംഗ മോഹന്‍ എന്നിവര്‍ നിരീക്ഷകരായും വിനീഷ കൃഷ്ണന്‍, വിഷ്ണു എന്‍ കുമാര്‍ എന്നിവര്‍ ടൈം കീപ്പര്‍മാരായും പ്രവര്‍ത്തിച്ചു. അനീഷ് സെബാസ്റ്റ്യന്‍ പ്രകടനം ക്യാമറയില്‍ പകര്‍ത്തി.കേരളത്തില്‍ നിന്നും വ്യക്തിഗത ഇനത്തില്‍ ഗിന്നസ് ലോകറെക്കോര്‍ഡിലേക്ക് എത്തുന്ന 96 ആമത്തെ വ്യക്തിയും പത്തനംതിട്ട ജില്ലയില്‍ നിന്ന് ഗിന്നസിലേക്ക് എത്തുന്ന ആറാമത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ വ്യക്തിയാണ് നേഹ എസ് കൃഷ്ണന്‍ എന്ന് സുനില്‍ ജോസഫ് പറഞ്ഞു.

നേഹ തൂവയൂര്‍ ഇന്‍ഫാന്റ് ജീസസ് സെന്‍ട്രല്‍ സ്‌കൂളില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.സ്‌കൂള്‍ ഡയറക്ടര്‍ ഫാദര്‍ ജോബിന്‍ ജോസ് പുളിവിളയില്‍, സിസ്റ്റര്‍ ജെസി എസ്.സി. വി, ശ്രീജ ബി. എസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തൂവയൂര്‍ ശ്രീഹരിയില്‍ ഗ്രാമീണ ബാങ്ക് ഉദ്യോഗസ്ഥനായ സനേഷ് കൃഷ്ണന്‍, സൗത്ത് ഇന്ത്യന്‍ ഉദ്യോഗസ്ഥ പാര്‍വതി സനേഷ് എന്നിവരുടെ മൂത്ത മകളാണ് നേഹ. എല്‍ കെ ജി വിദ്യാര്‍ത്ഥി നേഹ എസ് കൃഷ്ണന്‍ സഹോദരിയാണ്

 
                                            