എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു; എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റ്

ചെന്നൈ: 2021-2024 ടേമിലേക്കുള്ള എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഷറഫുദ്ദീന്‍ അഹ് മദ്, മുഹമ്മദ് ഷഫി, ബി എം കംബ്ലൈ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇല്യാസ് മുഹമ്മദ് തുംബെ, പി അബ്ദുല്‍ മജീദ് ഫൈസി, സീതാറാം കൊഹിവാള്‍, യാസ്മിന്‍ ഫാറൂഖി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. സെക്രട്ടറിമാരായി അല്‍ഫോന്‍സ് ഫ്രാങ്കോ, റിയാസ് ഫറങ്കിപേട്ട്, തയീദുല്‍ ഇസ്ലാം, അബ്ദുല്‍ സത്താര്‍, ഫൈസല്‍ ഇസ്സുദ്ദീന്‍, റൂണാ ലൈല എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുല്‍ റഊഫ് ഇന്‍ഡോര്‍ ആണ് പുതിയ ട്രഷറര്‍.

നവംബര്‍ 22, 23 തിയ്യതികളില്‍ ചെന്നൈ റായ്പുരത്തുള്ള റംസാന്‍ മഹലില്‍ നടന്ന എസ്ഡിപിഐ ദ്വിദിന ദേശീയ പ്രതിനിധി സഭയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നാഷനല്‍ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായി ദഹലാന്‍ ബാഖവി, കെ എച്ച് അബ്ദുല്‍ മജീദ്, ഡോ. മെഹബൂബ് ആവാദ്, അബ്ദുല്‍ വാരിസ്, പ്രഫ. പി കോയ, മുഹമ്മദ് മുബാറക്, റിസ് വാന്‍ ഖാന്‍, ഡോ. നിസാമുദ്ദീന്‍, മൂവാറ്റുപുഴ അഷ്റഫ് മൗലവി, പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, അബ്ദുല്‍ ഹന്നാന്‍, അഡ്വ. കെ പി മുഹമ്മദ് ശരീഫ്, ഗുരുജന്ദ് സിംഗ്, അഷ്ഫാഖ് ഹുസൈന്‍, സദാശിവ് ത്രിപാദി, അശോക് യാദവ്, സയീദ് സാദിയ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് കാമില്‍, സഹീര്‍ അബ്ബാസ്, ഉമര്‍ ഫാറൂഖ് എ എസ്, മുഹിയുദ്ദീന്‍ ചെന്നൈ, മുഹമ്മദ് അഷ്റഫ്, സി പി അബ്ദുല്‍ ലത്തീഫ്, അഡ്വ. ഷമീം അക്തര്‍, മുനവ്വര്‍ ഹുസൈന്‍ ചതുര്‍വേദി, സഫര്‍ ഉബൈദ്, കൗസര്‍ ബാനു, പി പി മൊയ്തീന്‍ കുഞ്ഞ് എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *