സിനിമയെ കുറിച്ചുളള റിവ്യൂ പലപ്പോഴും ചിത്രത്തിന്റെ വിജയത്തിനെ പ്രതികുലമായി ബാധികാറുണ്ട്. സിനിമയെ കുറിച്ച് കൃത്യമായ ധാരണയില്ലതെ പലതും എഴുത്തി ഉണ്ടാക്കുന്ന യൂട്യൂബർമാരെ കുറിച്ചാണ് ഇപ്പോൾ ചർച്ചായകുന്നത്. ഇനി തിയറ്ററുകളിൽ റിവ്യൂ വേണ്ടന്ന തീരുമാനത്തിലാണ് തമിഴ് നിർമാതാക്കൾ എത്തിരിക്കുന്നത്. ഇതുസംബന്ധിച്ച കത്ത് തമിഴ്നാട്ടിലെ തിയറ്ററര്‍ ഉടമകള്‍ക്ക് സിനിമ നിര്‍മാതാക്കള്‍ കൈമാറി. സിനിമ റിലീസായ ഉടനെ റിവ്യൂ ബോംബിങ് നടത്തുന്നത് സിനിമയെ ബാധിക്കുന്നുണ്ടെന്നാണ് സിനിമ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്. സിനിമയുടെ ആദ്യ ഷോ തീരുന്നതിന് മുമ്പ് തന്നെ തിയറ്ററിൽ വെച്ച് ഇത്തരം ഓണ്‍ലൈൻ റിവ്യു വരുന്നത് ഉള്‍പ്പെടെ സിനിമയെ തകര്‍ക്കുകയാണെന്നാണ് നിര്‍മാതാക്കളുടെ വാദം.
ഓൺലൈൻ മാധ്യമങ്ങളെയും യൂട്യുബർമാരെയും തിയറ്ററിൽ കയറ്റരുതെന്നും തിയറ്ററിലെത്തി ആളുകളുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യൂട്യൂബേഴ്സിന്‍റെ റിവ്യൂ സിനിമകളെ തകര്‍ക്കുകയാണെന്നും സിനിമ നിര്‍മാതാക്കള്‍ കത്തിൽ വ്യക്തമാക്കുന്നു. ഇത്തരം റിവ്യൂകള്‍ ഇന്ത്യൻ-2, വേട്ടയാൻ, കംഗുവ തുടങ്ങിയ സിനിമകളെ ബാധിച്ചുവെന്നും തിയറ്ററിലെ റിവ്യൂ വിലക്കണെന്നുമാണ് കത്തിലെ ആവശ്യം. ഇത്തരതിൽ റിവ്യൂവിന്റെ പേരിൽ വിവാദത്തിലായ മലയാള സിനിമയാണ് ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി. ഇതേതുടർന്ന് നിരവധി ചർച്ചകളാണ് സാമൂഹ മാധ്യമങ്ങളിൽ വരുന്നത്. ജോജു ജോർജിനും നല്ല രീതിയിലുളള സൈബർ ആക്രമണം നേരിടെണ്ടി വന്നിട്ടുണ്ട്. ഇതേതുടർന്ന് റിവ്യൂവറെ ഫോണിൽ വിളിച്ച് ജോജു ഭീഷണിപ്പെടുത്തുകയായിരുന്നു.
താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്‍റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്‍റെ പേരിലാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു വിശദീകരണ വിഡിയോയില്‍ പറയുന്നു. സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ, ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല എന്നായിരുന്നു ജോജുവിന്റെ പ്രതികരണം.

 
                                            