കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുല്‍ ഹമീദ് എം എല്‍ എ പറഞ്ഞു. സംരംഭകത്വ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂട സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന് അനുസരിച്ച് വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍ സെയില്‍സ് തുടങ്ങിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മനസ്സ് സംരംഭകര്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും മൈക്രോ സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോഡൂര്‍ ഗ്രാമപഞ്ചായത്ത് 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വുമണ്‍ വൈബ് കോട്ടേജ് ഇന്റസ്്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ബിസിനസ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ എന്‍ ഷാനവാസ് സ്വാഗതം പറഞ്ഞു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ വട്ടോളി, സ്ഥിര സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പര്‍ എം ടി ബഷീര്‍, മെമ്പര്‍മാരായ കെ ടി റബീബ്, അജ്മല്‍ തറയില്‍, മുംതസ് വില്ലന്‍, ഫൗസിയ്യ വില്ലന്‍, സമീമത്തുന്നീസ പാട്ടുപാറ, ജൂബി മണപ്പാട്ടില്‍ , ഷീജ കാവുങ്ങല്‍, അമീറ വരിക്കോടന്‍, ,ഷെരീഫ പി കെ, വ്യവസായ പ്രമുഖരായ ഡോ. ഹംസ അഞ്ചുമുക്കില്‍, വി എസ് മുരളീധരന്‍, നൂര്‍ജഹാന്‍ എം എ, അഫ്‌സല്‍ മുഹമ്മദ്, ഷമീര്‍, സക്കീന പുല്‍പ്പാടന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പ്രശാന്ത് കെ , മുസ്തഫ പി എ യു, വനിതാ വികസന കോര്‍പ്പറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആതിര, ഗ്രാമീണ ബാങ്ക് മാനേജര്‍ അഞ്ജലി എസ്, ട്രെയ്‌നര്‍ മുജീബ് ടി , വി ഇ ഒ ഫയാസ് , വി ഇ ഒ സ്മിത, സെക്രട്ടറി കെ മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

 
                                            