.
മുതുവല്ലൂര്‍: മുതുവല്ലൂര്‍ പഞ്ചായത്തിലെ വെട്ടുക്കാട് ഗൃഹനാഥനെ വെട്ടിയ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം എന്ന് ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്ററും എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അഡ്വ.ഷഫീര്‍ കിഴിശ്ശേരി ആവശ്യപ്പെട്ടു.
പ്രദേശത്തെ വിദ്യാലയങ്ങള്‍, ഊരുകള്‍ വഴിയും, കുന്ന്കളിലും കേന്ദ്രീകരിച്ചും ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്, പോലീസും, എക്സൈസും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലുകള്‍ ഏര്‍പ്പെടുത്തണം. തലമുറകളെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മാഫിയകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുന്നതിന് പ്രാദേശിക പൗരസമിതികളും, യുവജന സംഘടന ഭാരവാഹികളും, പ്രദേശവാസികളും ഉള്‍പ്പെടുത്തി പോലീസ് ബ എക്സൈസ് സഹായ സങ്കങ്ങള്‍ ആവശ്യമാണ്,
ശിഹാബ് മുണ്ടക്കുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജന ജാഗ്രതാ സദസ്സില്‍ കെ.സി.മുഹമ്മദ് കുട്ടി (യൂത്ത് ലീഗ്) അഡ്വ.റഹൂഫ് (എന്‍.വൈ.സി) അസീസ് ബാവ (എ.ഐ.വൈ.എഫ്) കബീര്‍ മാസ്റ്റര്‍ മതുപറമ്പ് (എന്‍, വൈ. എല്‍) ബാപ്പുട്ടി പരതക്കാട്, സി.പി.ഐ അസി.സെക്രട്ടറി ബീരാന്‍ കുട്ടി കാരി എന്നിവര്‍ സംസാരിച്ചു.അസ്ലം ഷേര്‍ ഖാന്‍ സ്വാഗതവും സൈതലവി മുണ്ടക്കുളം നന്ദിയും പറഞ്ഞു.
