വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അതിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായാണ് സംശയം. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും.
പ്രളയ സമയത്ത് രക്ഷപ്രവർത്തനതിന് നേതൃത്വം നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശന്ത് ഉൾപ്പെടെ എത്തുന്നുണ്ട്. എൻഡിആർ സംഘം രക്ഷപ്രവർത്തനതിനായി മുണ്ടക്കൈയത്തിൽ എത്തി കഴിഞ്ഞു.

 
                                            