വോഡഫോൺ ഐഡിയ ലിമിറ്റഡ് ആറ് മാസത്തിന് ശേഷം 5G പുറത്തിറക്കും.
2024 നവംബറിൽ 5ജി എത്തുമെന്ന പുതിയ വിവരം പുറത്ത് വന്നു.വോഡഫോൺ ഐഡിയ 5ജി എൻഎസ്എയാണ് പുറത്തിറക്കുക.മഹാരാഷ്ട്ര , ഡൽഹി, പഞ്ചാബ്, ചെന്നൈ എന്നീ നാല് സർക്കിളുകളിൽ 5G അവതരിപ്പിച്ചതായി ടെൽകോ സ്ഥിരീകരിച്ചിരുന്നു. വിഐ ഇതുവരെ പുതിയതായി ഇറക്കേണ്ട മിനിമം സർവീസുകൾ ഒന്നും ഇറക്കിക്കിയിട്ടില്ല. ഫണ്ടിംഗ് പ്രശ്‌നങ്ങൾ ആണ് കാരണം എന്നാണ് കരുതുന്നത്.
5ജി ഇല്ലാത്തതിനാൽ ഈ ടെലികോം കമ്പനി ഉപഭോക്താക്കളെ നഷ്‌ടപ്പെടുത്തുകയാണ്. എയർടെൽ, ജിയോ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കുന്ന ഈ അവസരത്തിൽ വിഐ ഉപഭോക്താക്കൾക്ക് അത്തരം ഓഫറുകളൊന്നുമില്ല. ടെൽകോയുടെ സജീവ ഉപയോക്താക്കളുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ 200 ദശലക്ഷത്തിൽ നിന്ന് 193 ദശലക്ഷമായി കുറഞ്ഞു.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയുടെ വരിക്കാർക്കും നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടാൻ പ്ലാൻ ബി റെഡിയാണ്. 365 ദിവസ വാലിഡിറ്റി പ്ലാനുകൾ തെരഞ്ഞെടുക്കുകയെന്നതാണ്. തുച്ഛമായ നിരക്കിൽ 365 ദിവസ വാലിഡിറ്റി ലഭ്യമാക്കുന്ന വഐ പ്ലാനുകളുണ്ട്. എന്നാൽ അതിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ 365 ദിവസം ഉപയോഗിക്കാൻ മതിയാകുന്നതായിരിക്കില്ല. പക്ഷേ മാന്യമായ നിരക്കിൽ വാർഷിക വാലിഡിറ്റി ലഭ്യമാക്കുന്ന പ്ലാനുകളുണ്ട്. അവ പ്രധാനമായും 4 നിരക്കുകളിലാണ് ലഭ്യമായിരിക്കുന്നത്.

 
                                            