സമുദായം നേരിടുന്ന വെല്ലുവിളികളെ ചെറുക്കൻ വെള്ളാപ്പിള്ളിക്കെ കഴിയൂ : എം. ബി. ശ്രീകുമാർ

കോതമംഗലം : സമുദായം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേ കഴിയു യോഗം മുൻ വൈസ് പ്രസിഡൻ്റ് എം.ബി ശ്രീകുമാർ. എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയൻ്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് വച്ച് ശാഖാ പ്രസിഡൻ്റ്, വൈസ്പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർക്കായി നടത്തിയ ഏകദിനശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാഖയിലെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും രേഖകൾ കൃത്യമായി എഴുതി സൂക്ഷിക്കുന്നത് സംബന്ധിച്ചും കോട്ടയം യൂണിയൻ സ്പ്രസിഡൻ്റ് പി.എം ശശിക്ലാസ്സ് എടുത്തു. സംഘടനാ പ്രവർത്തനങ്ങളെ ക്കുറിച്ച് യോഗം കൗൺസിലർ ഷീബടീച്ചർ ക്ലാസ്സ് എടുത്തു. യൂണിയൻ പ്രസിഡൻ്റ് അജിനാരായണൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എ. സോമൻ,വൈസ്പ്രസിഡൻ്റ് കെ.എസ് ഷിനിൽകുമാർ, മാമലക്കണ്ടം ശാഖാ പ്രസിഡൻ്റ് പി.കെ. വിജയകുമാർ, സെക്രട്ടറി ഗോപിനാഥ്,കൗൺസിൽ അംഗങ്ങളായ പി.വി.വാസു, എം.വി.രാജീവ്, റ്റി.ജി. അനി, എം.ബി.തിലകൻ, സജി.കെ. ജെ, സതി ഉത്തമൻ, മിനി രാജീവ്, അജേഷ് തട്ടേക്കാട്, വിനോദ് കെ. ആർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *