കെ എൻ ആനന്ദ് കുമാറിന് ഉഷ ഇന്റർനാഷണൽ അവാർഡ്

ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ സ്ഥാപകനും എക്സിക്യൂട്ടീവുമായ കെ എൻ ആനന്ദ് കുമാറിന് ഉഷ ഇന്റർനാഷണൽ ഡയാലിസിസ് മാൻ അവാർഡ്.

ഇന്ത്യയിലെ പാവപ്പെട്ട വൃക്കരോഗികൾക്ക് ഏറ്റവും കൂടുതൽ സൗജന്യ ഡയാലിസിസ് നൽകിയതിനും സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്തുമാണ് അവാർഡിന് അദേഹത്തെ തിരഞ്ഞെടുത്തത്.

നാളെ വൈകുന്നേരം 5ന് എറണാകുളം ടി ഡി എം ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. ഉഷ ഇന്റർനാഷണൽ ലിമിറ്റഡ് വൈസ് പ്രസിഡന്റ് അമിത് ശർമ മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *