പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 74 പിറന്നാൾ ദിനം. 2014 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്നത്. അടിസ്ഥാന സൗകര്യവും ഡിജിറ്റൽ സാക്ഷരതക്കും രാജ്യങ്ങൾ തമ്മിലുളള ഉഭയകക്ഷി ബന്ധത്തിലുടെ ഇന്ത്യയെ മറ്റൊരു വികസനത്തിന്റെ തലത്തിലേക്ക് എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
മോദി നടപ്പിലാക്കിയ നോട്ട് നിരോധനം, സ്വച്ഛ് ഭാരത് അഭിയാൻ, 370-ാം വകുപ്പ് റദ്ദാക്കിയതും എന്നിവയെല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
1950 സെപ്തംബർ 17ന് ഗുജറാത്തിലെ വഡ്‌നഗറിലായിരുന്നു മോദിയുടെ ജനനം. ചെറുപ്പം മുതൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അംഗമായിരുന്ന മോദി 1987ൽ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിങ് സെക്രട്ടറിയായതോടെയാണ് ജനശ്രദ്ധയിലെത്തിയത്. കഠിനാധ്വാനം കൊണ്ടും ആത്മാർപ്പണം കൊണ്ടും പാർട്ടിയിൽ പടിപടിയായി ഉയർന്ന മോദി 2001 മുതൽ 2014 മേയ് 16 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി. അങ്ങനെ പ്രധാനമന്ത്രി പദവി വരെ എത്തി നിൽക്കുന്നു. ഈ ജന്മദിനത്തിൽ മൂന്നാം മോദി സർക്കാരിന്റെ നൂറാം ദിവസം പിന്നീടുന്നു എന്നത് ഇരട്ടി മധുരം നൽക്കുന്നത് തന്നെയാണ്.

 
                                            