പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം; കെ മുരളീധരനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കെ മുരളീധരൻ പാലക്കാട്‌ പ്രചരണത്തിനു ഇറങ്ങാത്തതിന് എതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രം​ഗത്തെതി. കോൺഗ്രസ്‌ പാർട്ടിയിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി ഇറങ്ങണം. പാർട്ടി അവശ്യപ്പെടാതെ നേതാക്കൾ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനു പോകണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറ‍ഞ്ഞു. മുരളീധരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന ആൾ ആണെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷണിച്ചു കൊണ്ടുവരാൻ തെരഞ്ഞെടുപ്പ് ആരുടെയും കുടുംബ കാര്യം അല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്ത് ആരു വന്നു, വന്നില്ല എന്നത് പ്രശനം അല്ല. രാഹുലിനും ഷാഫിക്കുംമുരളിക്കും ഓരോ നിലപാട് ഉണ്ടാകും. പല വാർത്തമാനങ്ങൾ ഉണ്ടാകും പലർക്കും എതിരാകും. എന്നാൽ ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വാൾ എടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് ആണെന്ന ധാരണ വേണ്ട.

തുമ്മിയാൽ തെറിക്കുന്ന മുക്ക് തെറിച്ചു പോകട്ടെയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞു കോൺഗ്രസസിലെ തെറ്റായ പലതും തുറന്നു പറയുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. നടക്കുന്ന കാര്യങ്ങളിൽ വിശദമായ ചർച്ച വേണം. ഇപ്പോൾ പറയാത്തത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നത് കൊണ്ട്. പാർട്ടിക്ക് പോറലേൽപ്പിക്കുന്നത് ആയിരിക്കില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

അതേസമയം വയനാട്ടിൽ സുരേന്ദ്രനെക്കാളും നല്ലത് നരേന്ദ്രമോ​ദിയാണെന്നും അദ്ദേഹം പരിഹസിച്ചു. കാരണം അവിടത്തെ ജനങ്ങൾക്ക് കൂറെ വാ​ഗ്ദാനം നൽക്കിയിട്ട് പോയ ആളാണ് അതുകൊണ്ട് തിരിച്ചുവരുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിൽ കോൺ​ഗ്രസിന്റെ ശത്രുക്കൾ ദുർബലരാണ്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന സർക്കാരുകൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നടക്കുന്നുണ്ട്. ഇയൊരു സാഹചര്യത്തിൽ കോൺ​ഗ്രസിന് വിജയ സാധ്യത ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *