തിലകനും വിനയനും സിനിമയില്‍ ഒരു പോലെ വിലക്കപ്പെട്ട വ്യക്തികള്‍

മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ എത്തിരിക്കുന്നത്. തൊഴില്‍ വിലക്കിന്റെ മാഫിയവയ്ക്കരണം മലയാള സിനിമയിലെ ഗൗരവതരമായ പ്രശ്‌നമാണെന്ന് വിനയന്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചിരിക്കുകയാണ്.

വിലക്കലായിരുന്നു സിനിമയിലെ പീഡനങ്ങളുടെ ബ്ലാക്ക് മെയില്‍ തന്ത്രം. ജൂനിയർ ആർടിസ്റ്റുകളുടെ സംഘടനയായ ‘മാക്ട ഫെഡറേഷന്‍’ തകര്‍ക്കതില്‍ നിന്നല്ലേ തെമ്മാടിത്തരത്തിന്റെയെല്ലാം തുടക്കമെന്നാണ് വിനയന്‍ ചോദിക്കുന്നത്. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്നവര്‍ മനസാക്ഷിയുടെ കണ്ണാടിയിലേക്ക് ഒന്ന് നോക്കണമെന്നും നിങ്ങളുടെ മുഖം വികൃതമല്ലേയെന്നും വിനയന്‍ ചോദിച്ചു.

അദ്ദേഹത്തിൻ്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ. നിങ്ങളുടെ മുഖം വികൃതമല്ലേ…? സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും അവര്‍ക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകള്‍ക്കാണ്. അതിലവര്‍ എടുക്കുന്ന നിലപാടുകള്‍ ഏമാനെ സുഖിപ്പിക്കുന്നതാകരുത്.

സ്ത്രീ സുരക്ഷ പോലെ തന്നെ ഗൌരവതരമാണ് സിനിമയിലെ തൊഴില്‍ വിലക്കിന്റെ മാഫിയാ വല്‍ക്കരണം.ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്‌ളാക്‌മെയില്‍ തന്ത്രം. വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍, മുഖത്തു നോക്കി കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ എന്റെ പന്ത്രണ്ടോളം വര്‍ഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങള്‍.

2008 ജൂലൈയില്‍ എറണാകുളം സരോവരം ഹോട്ടലില്‍ നിങ്ങള്‍ സിനിമാ തമ്പുരാക്കന്‍മാര്‍ എല്ലാം ഒത്തു ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ ”മാക്ട ഫെഡറേഷന്‍”എന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു വിനയൻ. സംഘടന തകര്‍ത്തിട്ടും വൈരാഗ്യം തീരാതെ അദ്ദേഹത്തെയും വിലക്കി.

അവരുടെയൊക്കെ കണ്ണിലെ കരടായിരുന്ന തിലകന്‍ ചേട്ടന്‍ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും വിലക്കി പുറത്താക്കി. റിപ്പോർട്ട് പുറത്ത് ഇറങ്ങിയത്തിനു പിന്നാലെ ഫെയ്സ്ബുക്കിൽ തിലകന്റെ ചിത്രം പങ്കുവെച്ച് മകൻ ഷമ്മി തിലകൻ എത്തിരുന്നു. ചില്ലക്ഷരം കൊണ്ടുപോലും കളളം പറയാത്ത കളളൻ എന്ന വാചകമായിരുന്നു പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *