ഉമ്മൻചാണ്ടിക്ക് പകരമാവില്ല എന്നാലും; കുടുംബം യുഡിഎഫ് പ്രചരണത്തിലേക്ക്‌

ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യ പൊതു തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കാൻ പോവുകയാണ് ഉമ്മൻചാണ്ടിയുടെ കുടുംബം. പ്രചാരണത്തിന് വേണ്ടി മക്കളായ അച്ചു ഉമ്മനും ചാണ്ടിയും ഉമ്മനും മാത്രമല്ല കുടുംബത്തിലെ എല്ലാവരും പ്രചാരണത്തിനായി എത്തുന്നു എന്നതാണ് പുതിയ വാർത്ത. മക്കൾക്ക് പുറമേ ഉമ്മൻചാണ്ടിയുടെ ഭാര്യയായ മറിയാമ്മയും പ്രചരണത്തിനായി ഇറങ്ങും.

ഉമ്മൻചാണ്ടിയുടെ ഭാര്യ തന്നെയാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കുവെച്ചത്. അവസാന നാളുകളിൽ പോലും ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി പ്രയത്നിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ഇത്തവണയും വർഗ്ഗീയ -ഏകാധിപത്യ ശക്തികൾ അധികാരത്തിൽ വന്നാൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്.

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന വർഗീയ – കോർപ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിത്. ആ ഉത്തരവാദിത്തം എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് കോൺഗ്രസ്‌ കുടുംബങ്ങങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് തന്റെ മകൻ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. നിലവിൽ പ്രവർത്തന രംഗത്തുണ്ട്. വരും ദിവസങ്ങളിൽ എത്താൻ കഴിയാവുന്ന എല്ലാ ഭവനങ്ങളിലും അദ്ദേഹം എത്തിച്ചേരും. അതോടൊപ്പം ജീവിതത്തിൽ ആദ്യമായി മറിയമ്മയും അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണ്. മക്കൾ മറിയ ഉമ്മനും, അച്ചു ഉമ്മനും പ്രചരണപ്രവർത്തനങ്ങളിൽ സജീവമായും ഉണ്ടാകും. എന്നാൽ
അതൊന്നും ഉമ്മൻചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം എന്നാണ് കുടുംബം പറയുന്നത്.

ഈ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുൽഗാന്ധിയോടൊപ്പവും നിങ്ങൾ ഓരോരുത്തരോടൊപ്പവും ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നറിയിക്കുന്നു. ഇതോടൊപ്പം തുണ്ടം കണ്ടിച്ചു ഇട്ടാൽ പോലും മൂന്നു മക്കൾ ബിജെപിയിലേക്ക് പോകില്ല എന്നും മറിയാമ്മ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അനില്‍ ആന്‍റിനെയും പത്മജ വേണുഗോപാലും പാർട്ടി വിട്ടു പോയത് ഏറെ വിഷമിപ്പിച്ചു. അനിൽ ആന്റണി പോയതാണ് കൂടുതൽ വിഷമിപ്പിച്ചത് എങ്കിലും അവരോട് യാതൊരു വിരോധമില്ല എന്നും മറിയാമ്മ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *