തമിഴ്നാടിന് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം എത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണം : ഇടുക്കി രൂപത

മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുതെന്ന് പറയുന്നതിൽ അർഥമില്ലെന്ന് ഇടുക്കി രൂപത. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് വിഷയം പരിഹരിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ഇടുക്കിയിൽ നിന്നും വിജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകൂലത തിരിച്ചറിഞ്ഞു ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാട്. ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടമാണ്. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ ദുർബല ശക്തിയായി.

തമിഴ്നാടിന് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം എത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. കേന്ദ്ര സർക്കാർ ഉത്തരവാദിത്തോടെ വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തര പരിഹാരം ഉണ്ടാക്കണം. പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും ഇടുക്കി രൂപത ആവശ്യപ്പെട്ടു. അതേസമയം മുല്ലപ്പെരിയാർ ഡാം ഭീതി പടർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയത്തിൽ ഇടി മുഴക്കം പോലെ ആണ് ഡാം നിൽക്കുന്നത്. കേരളത്തിന് ഇനി ഒരു കണ്ണീർ താങ്ങാൻ കഴിയില്ലെന്നും ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *