കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാനായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനം വിവാദമായിരിക്കുകയാണ്.സംസ്ഥാനം രൂക്ഷ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്‌ബോഴും സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നതില്‍ വലിയ ആക്ഷേപമാണ് ഉയരുന്നത്. ചെലവു ചുരുക്കണമെന്നു മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അടിക്കടി ഉപദേശിക്കുന്ന പിണറായി വിജയന്‍ പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ എന്നാണ് ജനം ചോദിക്കുന്നത്.
ഓണം ഉണ്ണാന്‍ പോലും ജനം ബുദ്ധിമുട്ടുന്നു. അപ്പോഴാണ് കോടികള്‍ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറക്കുന്നത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം. ട്രഷറിയില്‍ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. കഴിഞ്ഞ തവണ 22 കോടിയോളം ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പിണറായി വിജയന്‍ ചിലവഴിച്ചു എന്നാണ് ആക്ഷേപം. എന്തായാലും ശ്രീലങ്കയ്ക്കും പാകിസ്താനും സമാനമായ രീതിയിലുള്ള സാമ്ബത്തിക തകര്‍ച്ചയാണ് കേരളം അഭിമുഖീകരിക്കുന്നത്.
മുഖ്യമന്ത്രിക്ക് വേണ്ടി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞദിവസമാണ് അംഗീകാരം ലഭിച്ചത്. പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് സ്വകാര്യകമ്ബനിയില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തും.ഇത്ധൂര്‍ത്തും ജനങ്ങളോടുള്ള വെല്ലുവിളിയും ആണ്.ഇതിനു ധനവകുപ്പ് അനുമതി നല്‍കിയതോടെ വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ്.ചിപ്‌സണ്‍ എയര്‍വെയ്‌സ് എന്ന കമ്ബനിക്കാണ് ഹെലികോപ്റ്ററിന്റെ കരാര്‍ നല്‍കിയിട്ടുള്ളത്. മാര്‍ച്ച് മാസത്തിലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറില്‍ എത്തിയത്. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ സന്ദര്‍ശനം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഹെലികോപ്റ്റര്‍ എടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ യാത്ര സൗകര്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് ആക്ഷേപം. എന്തായാലും പാവപ്പെട്ട കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാത്ത പിണറായി സര്‍ക്കാരിന് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനും ക്ലിഫ് ഹൗസില്‍ തൊഴുത്തിന് ലക്ഷങ്ങള്‍ മുടക്കാനും ഒരു മടിയുമില്ല.

 
                                            