പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു സംഭവം.
മര്‍ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഷാമില്‍ പ്ലസ്ടു വിദ്യാര്‍ഥികളുടെ ആക്രമണത്തിനു ഇരയാകുന്നത്. പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാടിയില്ലെന്ന കാരണം
പറഞ്ഞാണ് ഇത്തവണ ഷാമിലിനെ ആക്രമിച്ചതെന്ന് രക്ഷിതാവ് പറയുന്നത്. മകനെ മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ്ങിനു കേസ് എടുക്കണമെന്നും രക്ഷിതാവ് ആവശ്യപ്പെട്ടു.
