വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തയായി മാറിയ മലയാളി നടിയാണ് സംയുക്ത. ഇപ്പോള്‍ താരം തെലുങ്ക് സിനിമയില്‍ സജീവമാണ്.സംയുക്ത നായികയാകുന്ന സ്വയംഭൂ എന്ന ചിത്രത്തിനറെ പോസ്റ്റര്‍ നല്കുന്ന സൂചന ഒരു വമ്പന്‍ ഹിറ്റിന്റേതാണ്.
‘കാര്‍ത്തികേയ’ എന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരം നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന ഒരു ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് സ്വയഭൂ. സംവിധാനം ഭരത് കൃഷ്ണമാചാരി ആണ്. സ്വയംഭൂവില്‍ നായികയായി എത്തുന്ന സംയുക്തയുടെ ക്യാരക്ടര്‍ പോസറ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. അപ്സരസാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വേഷമെന്തെന്ന് പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നിഖില്‍ സിദ്ധാര്‍ഥയും സംയുക്തയും ഒന്നിക്കുന്ന ചിത്രം വന്‍ ഹിറ്റാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കപ്പെടുന്നത്.
മലയാളത്തില്‍ ഹിറ്റായ അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കായ ഭീംല എന്ന ചിത്രത്തിലൂടെ സംയുക്ത തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു. 2016ല്‍ പോപ്കോണ്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തീവണ്ടിയിലെ ടോവിനോ തോമസിന്റെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
