പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു ; പ്രവാസികൾക്ക് ജയിൽ ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച മൂന്ന് പ്രവാസികൾക്ക് മൂന്ന് വർഷം ജയിൽ ശിക്ഷ.ദുബൈയിൽ ആണ് സംഭവം.മൂന്ന് ഏഷ്യക്കാർക്കാണ് മനുഷ്യക്കടത്ത് കുറ്റം ചുമത്തി ശിക്ഷ വിധിച്ചിരിക്കുന്നത് . തടവുശിക്ഷ പൂർത്തിയാക്കിയാൽ ഇവരെ യുഎഇയിൽ നിന്ന് നാടുകടത്താനും തീരുമാനമായിട്ടുണ്ട് .

ഇവർ രാജ്യത്ത് നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുബൈയിൽ എത്തിക്കുകയും നിർബന്ധിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അപ്പാർട്ട്മെന്റിലും നൈറ്റ്ക്ലബ്ബിലുമായി തടഞ്ഞുവെച്ച് ഒരു സംഘം ആളുകൾ നിർബന്ധിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെടുത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു . ഇതേ തുടർന്നാണ് സി ഐ ഡി സംഘം പ്രതികളെ പിടികൂടാനുള്ള കെണിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *