ഇന്ത്യയിലെ ആദ്യ എ ഐ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. മുൻ ബിഗ് ബോസ്താരവും പ്രശസ്ത ഇൻഫ്ലുൻസർ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്നാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി കഴിഞ്ഞു. അമേരിക്കക്കാരിയായ അപർണ മൾബറി ചിത്രത്തിൽ ആർട്ടിഫിഷൻ ഇന്റലിജൻസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എ ഐ സാങ്കേതികവിദ്യയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ചിത്രമാണ് ഇത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മജീഷ്യൻ ഗോപിനാഥ് മുതുകാട് ചിത്രത്തിന്റെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് അപർണ്ണ മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത് കൂടാതെ ഗായികയായും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറച്ചു കഴിഞ്ഞു. സൗദി അറേബ്യയിലെ ദമാമിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത അറബ് സംവിധായകനും നിർമ്മാതാവും നടനും എഴുത്തുകാരനുമായ സമീറ അൽ നസറാണ് പോസ്റ്റർ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്.
ചിത്രം പുറത്തിറങ്ങുന്നതോടെ നൂതനമായ കഥ പറച്ചിലിലും ആകർഷകമായ ചിത്രീകരണത്തിനും പേരുകേട്ട മലയാള ചലച്ചിത്ര വ്യവസായം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇന്ത്യയിൽ തന്നെ സാങ്കേതികവിദ്യ പ്രമേയമാക്കി ആദ്യമായി പുറത്തിറങ്ങുന്ന ഈ സിനിമ പ്രേക്ഷകർക്ക് പുതിയ ഒരു ചലച്ചിത്ര അനുഭവംതന്നെയായിരിക്കും എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
