മടവൂർ അറുകാഞ്ഞിരം ശ്രീനെടുമങ്ങല്‍ കണ്ഠന്‍ ശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം തിരു;ആറാട്ടോടുകൂടി ഇന്ന് അവസാനിക്കും. വൈകിട്ട് 6.15 ന് ക്ഷേത്രത്തില്‍ നിന്നും വിഗ്രഹവും വഹിച്ചുകൊണ്ടുളള ഘോഷയാത്ര പുറപ്പെട്ട് അറുകാഞ്ഞിരം, ഇലവിന്‍കുന്നം, പുലിയൂര്‍ക്കോണം വഴി മാടന്‍നട മഹാദേവര്‍ ക്ഷേത്രത്തില്‍ എത്തി പൂജയ്ക്ക് ശേഷം അവിടെനിന്നും തിരിച്ച് പുലിയൂര്‍ക്കോണം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തി മാങ്കോണം വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും.
തുടര്‍ന്ന് പടിപൂജ, ആറാട്ട് ബലി, കൊടിയിറക്ക്, കലശാഭിഷേകം, ദീപാരാധന, ഭസ്മാഭിഷേകം, പുഷ്പാഭിഷേകം, നടയടപ്പോടു കൂടി ചടങ്ങുകള്‍ അവസാനിക്കും. ഈ മാസം മാര്‍ച്ച് 18 നാണ് ഉത്സവം ആരംഭിച്ചത്. ഏട്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇവിടത്തെ ഉത്സവ ചടങ്ങുകള്‍.

 
                                            