ചിങ്ങം പിറന്നു; ഇനി കൊല്ലവർഷം 1200, ഓണനാളുകളിലേക്ക് മലയാളികൾ

മലയാളികൾക്ക് പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന് വരവായി. കൂടാതെ പുതിയനൂറ്റാണ്ട് കൊല്ലവര്‍ഷം 1200 കൂടി തുടക്കമാകുകയാണ് ഇന്ന്. അതായത് പതിമൂന്നാം നൂറ്റാണ്ടിലേക്ക് കടക്കുകയാണ്. കേരളത്തിന് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്.

കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളിയുടേയും മനസ്സില്‍ ചിങ്ങമാസം ഉണര്‍ത്തുന്നത്. കേരളത്തിന്‍റെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യം ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ആശയങ്ങൾ പങ്കുവെക്കാനും നടപ്പിലാക്കാനുമുള്ള അവസരം കൂടിയാണ് ഈ ദിവസം. ചിങ്ങം എന്നത് പലപ്പോഴും ഓണത്തിന്‍റെ പര്യായം കൂടി ആയി മാറാറുണ്ടെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. ഓണത്തിന്‍റെ ഗൃഹാതുരതകളും ഓർമകളും തന്നെയാണ് ചിങ്ങമാസം മലയാളികൾക്ക് സമ്മാനിക്കുന്നത്.

ചിങ്ങം മതല്‍ കര്‍ക്കിടകം വരെ 28 മുതല്‍ 32 വരെ ദിവസങ്ങള്‍ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവര്‍ഷത്തെ തിരിച്ചിരിക്കുന്നത്. സൗരരാശിയുടെ അടിസ്ഥാനത്തിലാണ് മാസത്തിലെ ദിവസങ്ങളുടെ എണ്ണം. പ്രതീക്ഷയുടെ ചിങ്ങപ്പുലരിയില്‍ കൊല്ലവര്‍ഷത്തിലെ ഒരുപുതിയ നൂറ്റാണ്ടിന് കൂടി തുടക്കമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *