ഫോട്ടോസ്റ്റാറ്റ് എടുത്ത് ആള്‍ക്ക് മൂന്നു രൂപ ബാക്കി നല്‍കാതിരിക്കുകയും അയാളെ അപമാനിക്കുകയും ചെയ്ത കടയുടമക്ക് 25,000 രൂപ പിഴ ലഭിക്കുകയും ചെയ്തു.
ഒഡിഷയിലാണ് സംഭവം നടക്കുന്നത്. പ്രഫുല്‍ കുരാര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് പരാതിക്കാരന്‍. അദ്ദേഹം ഒരു കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുത്ത് അഞ്ച് രൂപ നല്‍കി. രണ്ട് രൂപയായിരുന്നു ചാര്‍ജ് എങ്കിലും ബാക്കിവന്ന മൂന്ന് രൂപ നല്‍കാന്‍ കടക്കാരന്‍ തയ്യാറായില്ല ബാക്കി ചോദിച്ചപ്പോള്‍ അധിക്ഷേപിക്കുകയും ചെയ്തു. 5 രൂപ നല്‍കിയിട്ട് ഈ പൈസ പിച്ചക്കാരന്‍ കൊടുക്കുന്നത് ആയിട്ടാണ് കണക്കാക്കുനെത്തും ആയാള്‍ പറഞ്ഞു.
ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് കടയുടെമയുടെ മോശം പെരുമാറ്റത്തിന് പിഴ ഇട്ടത്. ഉപഭോക്താവില്‍ ഉണ്ടായ മാനസികാഘാതം വളരെ വലുതാണ്. 30 ദിവസത്തിനകം പിഴത്തുകയും ബാക്കി നല്‍കാനുള്ള മൂന്ന് രൂപയും പരാതിക്കാരന്ന് നല്‍കണം.

 
                                            