ആന്റിബയോട്ടിക് മരുന്നുകൾ തിരിച്ചറിയാനായി നീല കവറിൽ നൽകുന്ന രീതി സംസ്ഥാനം മുഴുവൻ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളം ജില്ലയിലാണ് ആദ്യമായിട്ട് നീല കവറിൽ മരുന്ന് നൽകാൻ തുടങ്ങിയത്. ഇതിലൂടെ രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം.
മരുന്നുകളുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുന്ന ആശുപത്രികൾക്കും പ്രത്യേകം എംബ്ലവും സർട്ടിഫിക്കറ്റും നൽകും. ബാക്ടീരികൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്നു ക്രോഡീകരിക്കുന്നതാണ് ആന്റിബയോഗ്രം.

 
                                            