കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ടാക്‌സി വാഹന പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സി വാഹനങ്ങള്‍ 226 രൂപയാണ് പാര്‍ക്കിംഗ് ഫീസായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. മറ്റുളള സ്വകാര്യ വാഹനങ്ങള്‍ക്ക് അര മണിക്കൂറിന് 40 രൂപയുമാണ് പുതുക്കിയത്.
ടാക്‌സി വാഹനങ്ങള്‍ക്ക് പുതുക്കിയ ചാര്‍ജ്ജ് വലിയൊരു ബാധ്യതയായി വരുകയാണ്. പൊതുവേ ടാക്‌സി വാഹനങ്ങള്‍ക്ക് സര്‍വീസ് വളരെ കുറവായ അവസരത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ വര്‍ദ്ധിപ്പിച്ച പാര്‍ക്കിംഗ് ഫീസ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്വകാര്യ വാഹനങ്ങള്‍ അധികവും കള്ള ടാക്‌സിയായി ഓടുന്ന വാഹനങ്ങളാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തുന്നത്. ടാക്‌സി വാഹനങ്ങള്‍ക്ക് അമിത ഫീസ് കരിപ്പൂരില്‍ ഏര്‍പ്പെടുത്തുന്നത് ടാക്‌സി വാഹനങ്ങളുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് വരുത്തി വെക്കുന്നത്.
മലബാര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വര്‍ദ്ധിപ്പിച്ച പാര്‍ക്കിംഗ് ഫീസ് സാധരണ രീതിയില്‍ തന്നെ (40രൂപ) നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി, ഇ ടി മുഹമ്മദ് എം പി,. പി പി സുനീര്‍ എം പി എന്നിവര്‍ക്ക് നിവേദനവും നല്‍കി.

 
                                            