ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം. ജനകോടികളുടെ നേതാവും രാഷ്ട്രീയ വിശ്വാസങ്ങളില്‍ ദൃഢചിത്തനും. 1996-ല്‍ അടല്‍ ബിഹാരി വാജ്പേയി കുറച്ച് ദിവസത്തെക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1999 ഒക്ടോബര്‍ 13നു പ്രധാനമന്ത്രിയായി രണ്ടാം തവണ ചുമതലയേറ്റു. നാഷണല്‍…
Tag: Latest News
ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് പ്രവര്‍ത്തകര്‍ പദയാത്ര നടത്തി
മദ്യനിരോധന സമിതി മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷിക ദിന സമ്മേളനത്തില്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സന്നദ്ധസംഘടനിയായ ഇന്റഗ്രെഷന്‍ ഓഫ് ക്രിയേറ്റീവ് സിറ്റിസണ്‍സ് (ഐ.സി.സി) പ്രവര്‍ത്തകര്‍ വാരണാക്കരയില്‍ നിന്നും മലപ്പുറം സമരപ്പന്തലിലേക്ക് പദയാത്ര നടത്തി. ഐ.സി.സി ഉപദേശക…
കേരളത്തിൽ നാളെ യുവ ഡോക്ടേഴ്സ് സമരം പ്രഖ്യാപിച്ചു; ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും
കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ ഡോക്ടേഴ്സ് സമരം പ്രഖ്യാപിച്ചു. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട്…
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പക്കുമെന്ന് നരേന്ദ്രമോദി
രാജ്യത്ത് മതേതര സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് മതാധിഷ്ഠിത സിവിൽകോഡല്ല, മതേതര സിവിൽ കോഡ് ആണ് ആവശ്യം. സംസ്ഥാന സർക്കാരുകൾ സ്ത്രീ സുരക്ഷയിൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി യാഥാർത്ഥ്യമാക്കേണ്ടത് അനിവാര്യമാണ്.…
78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർന്നു
രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ…
എമര്‍ജൻസിയില്‍ ഇന്ദിരാ ഗാന്ധിയായി കങ്കണ; സഞ്‍ജയ് ഗാന്ധിയായി മലയാളി താരം
കങ്കണ റണൗട് നായികയായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് എമര്‍ജൻസി. സംവിധാനവും കങ്കണ റണൗട്ടാണ്. പല കാരണങ്ങളാല്‍ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. സെപ്‍തംബര്‍ ആറിന് റിലീസാകുന്ന എമര്‍ജൻസിയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നതെന്നതാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത.…
ലോറിയിലെ തടികെട്ടിയ കയര്‍ കണ്ടെത്തി, സ്ഥിരീകരണം നടത്തി ഉടമ മനാഫ്
ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു.…
കാഫിർ സ്ക്രീൻ ഷോട്ട്; വിവാദത്തിന് പിന്നില്‍ അടിമുടി സിപിഐഎമ്മുകാരന്ന് ഷാഫി പറമ്പില്‍
വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ രംഗത്തെതി. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ആശയ കുഴപ്പമില്ല, ബിജെപി തോൽക്കും : കെ മുരളീധരന്‍
എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ മുരളീധരന്‍. ജില്ലയില്‍ ബിജെപിക്ക് വിജയിക്കാനാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം…
