ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​വെളിപ്പെടുത്തലിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. മുദ്ര വച്ച കവറിൽ ഹാജരാക്കണമെന്ന് നിർദേശം. സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ കോടതിയ്ക്ക്…

ഡോക്ടറുടെ ബലാൽസംഗ കൊലപാതകത്തിൽ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ പ്രതിഷേധം

കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ പിജി ട്രെയിനിയായ വനിതാ ഡോക്ടർ ബലാൽസംഗത്തിനിരയായി അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ വർക്കല വനിതാ സബ്കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. രഘുനാഥപുരത്തെ…

പാലായിൽ എസ് ആർ കെ ഹെൽത്ത് സെൻ്റർ പ്രവർത്തനമാരംഭിച്ചു

പാലായിൽ ആരംഭിച്ച എസ് ആർ കെ ഹെൽത്ത് സെൻ്ററിൻ്റെ ഉദ്ഘാടനം ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള നിർവ്വഹിച്ചു. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഫാ ജോസഫ് തടത്തിൽ, സ്വാമി വീതസംഗാനന്ദ, മുനിസിപ്പൽ ചെയർമാൻ ഷാജു…

എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട്…

ദുരിതാശ്വാസ നിധിയിലേക്ക് ലോഷൻ വിൽപനയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയ്ക്ക് കൈമാറി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇരിങ്ങോൾ ഗവൺമെൻ്റ് വി.എച്ച്. എസ് സ്കൂൾ വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച 12150 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഫണ്ട് കൈമാറി. പഠന പ്രവർത്തനങ്ങൾക്കിടയിലും ജീവ കാരുണ്യ…

കാണാതായ പതിമൂന്ന് വയസ്സുകാരിയെ കണ്ടെത്താനായില്ല ; 28 മണിക്കൂർ പിന്നിട്ടിട്ടും സൂചനകളില്ല

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ 28 മണിക്കൂറിന് ശേഷവും കണ്ടെത്താനായില്ല. കന്യാകുമാരി എക്സ്പ്രസിൽ കയറിയ തസ്മിദ് പിന്നെ എങ്ങോട്ട് പോയെന്ന് വിവരമില്ല. കുട്ടി കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴി…

ഹേമ കമ്മിറ്റി നല്‍കിയ കത്തിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് കത്തിലില്ല; കത്ത് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. പച്ചക്കള്ളം പറഞ്ഞാണ് മുഖ്യമന്ത്രി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു കാരണവശാലും റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി…

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തൃശൂര്‍ ടൈറ്റന്‍സ്; ജഴ്സിയും ടീം ആന്തവും പുറത്തിറക്കി

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി തൃശൂര്‍ ടൈറ്റന്‍സ്. ഇതിന്റെ ഭാഗമായി ടീമിന്റെ ജഴ്സിയും ആന്തവും പുറത്തിറക്കി. തൃശൂര്‍ അത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ ടൈറ്റന്‍സിന്റെ പരിശീലകനും മുന്‍ കേരള…

വയനാട് ദുരന്തം: സൗജന്യ നൈപുണ്യ പരിശീലനത്തിന് വയനാട്ടില്‍ അന്താരാഷ്ട്ര സ്‌കില്ലിങ് സെന്റര്‍ പ്രഖ്യാപിച്ച് ജെയിന്‍ യൂണിവേഴ്‌സിറ്റി

കൊച്ചി: വയനാട് ദുരിതബാധിത മേഖലയിലെ പുതുതലമുറയ്ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യമായി നൈപുണ്യ പരിശീലനം നല്‍കുന്ന അന്താരാഷ്ട്ര സ്‌കില്ലിങ് സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ വയനാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുക്കുകയാണ്…

വിജയകുമാറിൻ്റെ കണ്ണീർ മായ്ച്ച് തദ്ദേശ അദാലത്ത്; കടമുറിക്ക് കെട്ടിടനമ്പർ നൽകാൻ നിർദ്ദേശം

ലോണെടുത്ത് നിർമിച്ച കടമുറിക്ക് കെട്ടിട നമ്പർ ഗ്രാമപഞ്ചായത്തിൽ നിന്ന് അനുവദിക്കണമെന്ന പള്ളിച്ചൽ സ്വദേശി വിജയകുമാറിൻ്റെ അപേക്ഷ വേഗത്തിൽ തീർപ്പാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ അദാലത്തിലാണ് തീരുമാനം. ദേശീയ പാത…