മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴ്ച ഉണ്ടാക്കിയതിനെ തുടര്‍ന്ന് നാല് പേര്‍ക്കെതിരെ കേസ്. അനുമതി ഒന്നുമില്ലാതെ അണക്കെട്ടിലേക്ക് പോയതിനാലാണ് വനംവകുപ്പിന്റെ ഈ നടപടി. ഞായറാഴ്ചയാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ നാല് പേര് ഡാമിലെത്തിയത്. കേരള പോലീസില്‍ നിന്നും വിരമിച്ച എസ്ഐമാരായ റഹീം,…
Tag: kerala
സില്‍വര്‍ ലൈന്‍ പദ്ധതി ; വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സ്ത്രീകളടക്കമുള്ള പ്രദേശവാസികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍ ഇറങ്ങി. പ്രതിപക്ഷ എംഎല്‍എമാര്‍ സില്‍വര്‍ ലൈനിനെതിരെ പ്ലക്കാര്‍ഡുകളുമായി ആണ് നടുക്കളത്തിലിറങ്ങിയത്. ശേഷം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ചോദ്യോത്തരവേള…
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രിയുടെ മിന്നല്‍ പരിശോധന
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി. വിവിധ എമര്‍ജന്‍സി വിഭാഗങ്ങളെല്ലാം സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തുകയും ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.വാര്‍ഡ് സന്ദര്‍ശനത്തിനിടെ കാരുണ്യ ഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ കിട്ടുന്നില്ലെന്ന് രോഗി പരാതിപ്പെട്ടു. തുടര്‍ന്ന് ഫാര്‍മസിയില്‍ എത്തിയ…
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കല്ലിടുന്നതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം
ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നതിനിടയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. പദ്ധതിക്കെതിരെ പ്രതിഷേധിച്ച നാല് സ്ത്രീകളടക്കം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ പൂര്‍ണ്ണമായും നീക്കിയ…
രാജ്യസഭാ സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ്
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റില്‍ ജ്യോതി വിജയകുമാറിന്റെയും ക്ഷമ മുഹമ്മദിന്റെയും പേരുകള്‍ ചര്‍ച്ചയില്‍ വരുന്നു. കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളിലേക്കാണ് എഐസിസി വക്താവ് ഷമ മുഹമ്മദ്,ജ്യോതി വിജയകുമാര്‍ എന്നിവര്‍ക്കാണ് സാധ്യത. ജയിക്കും എന്ന് ഉറപ്പുള്ള രാജ്യസഭാ സീറ്റില്‍…
ദേവസംഗമം : ആറാട്ടുപുഴ യിലേക്ക് ജനപ്രവാഹം
ആറാട്ടുപുഴ ദേവസംഗമത്തില്‍ പങ്കെടുക്കാനും കൂട്ടിയെഴുന്നള്ളിപ്പ് ദര്‍ശിക്കാനും ആറാട്ട് പുഴയിലേക്ക് വന്‍ ജനപ്രവാഹം.പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250ഓളം കലാകാരന്മാര്‍ പഞ്ചാരിമേളത്തില്‍ താഴെ പ്രപഞ്ചം തീര്‍ത്തു. മേളം അവസാനിച്ചതോടെ എഴുന്നള്ളി നില്‍ക്കുന്ന ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടം അതിര്‍ത്തിവരെ പോയി. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു…
സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി
മലയാള സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂസിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ എല്ലാംതന്നെ കര്‍ശന നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു.സിനിമാ…
റബ്ബറിന്റെ തറവില 250 രൂപ ആക്കണമെന്ന് മാണി സി കാപ്പന്‍
റബ്ബറിന് 250 തറവില പ്രഖ്യാപിക്കണമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. റബ്ബറിന് മാര്‍ക്കറ്റ് വില 172 ഉള്ളതിനാല്‍ നിലവിലുള്ള 170 രൂപ തറവില കൊണ്ട് കാര്യമില്ലെന്നും ഈ സാഹചര്യത്തില്‍ ബജറ്റില്‍ റബ്ബര്‍ സബ്‌സിഡി 500 കോടി രൂപ മാറ്റിവെച്ചത്…
ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ല ; പി.സി ജോര്‍ജ്
പഞ്ചാബില്‍ വിജയം കരസ്ഥമാക്കിയ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് പിസി ജോര്‍ജ്.കേരളത്തില്‍ ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയില്ലാതെ കാര്യമായി പ്രവര്‍ത്തിക്കാനാവില്ല. ആം ആദ്മി പാര്‍ട്ടിക്ക് ഒരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും പിന്തുണയില്ലെന്നും ഈ പാര്‍ട്ടിയുമായി ഒരുതരത്തിലുള്ള…
സൈലന്റ് വാലിയില്‍ ഉണ്ടായ കാട്ടുതീ മനുഷ്യനിര്‍മ്മിതം ; വനംവകുപ്പ്
സൈലന്റ് വാലിയില്‍ ഉണ്ടായ കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്ന് വനംവകുപ്പിന്റെ നിഗമനം.തീ നിയന്ത്രണ വിധേയമായി ഉണ്ടെന്നും സ്വയം ഉണ്ടായ തീപിടുത്തമല്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. തീപിടുത്തത്തിന് പിന്നില്‍ ആരായാലും കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നും സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍…
