കന്റോൺമെന്റ് ഹൗസിൽ ഡി വൈ എഫ് ഐ പ്രതിഷേധം, ഗേറ്റ് ചാടിക്കടന്നയാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് പിടികൂടി

പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസ് ചാടികടന്ന് ഡി വൈ എഫ് ഐ പ്രതിഷേധം. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കോൺ​ഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ ന‌ടത്തിയ മാർച്ചിനിടെയാണ് രണ്ടു പ്രവർത്തകർ കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് ചാടി കടന്നത്. കന്റോൺമെന്റ് ഹൗസിൽ…

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സി പി എം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം. ആരോപണങ്ങൾക്ക് പിന്നിൽ ബി ജെ പിയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായാണ് വ്യാജ പ്രചരണങ്ങൾ അഴിച്ച് വിടുന്നത്. ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്താനും സെക്രട്ടേറിയറ്റിൽ…

യുവതയുടെ നവനൃത്തവിരുന്ന്

കണ്ടമ്പററി നൃത്തരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ബാംഗ്ലൂരിലെ യങ്ങ് ടാലന്റ് ഡാന്‍സ് ടീമിന്റെ അവതരണത്തിന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഭൂമിസ്പര്‍ശയുമായി ചേര്‍ന്ന് വേദിയൊരുക്കുന്നു. മെയ് 28-ന് വൈകിട്ട് 7 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് അവതരണം. ‘തലയെഴുത്ത്’…

പിണറായി കേരളത്തിന്റെ മുടിയനായ പുത്രന്‍: പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ച പിണറായി വിജയന്‍ കേരളത്തിന്റെ മുടിയനായ പുത്രനാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന…

കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക് ,കേരളത്തിലും കൊവിഡ് കേസുകൾ വര്‍ധിക്കുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്. 24 മണിക്കൂറിനിടെ 3303 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിലും കൊവിഡ് കേസുകൾ വര്‍ധിക്കുകയാണ്. ഇന്നലെ 347 കേസുകളാണ് സംസ്ഥനത്ത് സ്ഥിരീകരിച്ചത്. 341, 255 എന്നിങ്ങനെയായിരുന്നു മുൻ ദിവസങ്ങളിലെ കേസുകൾ. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളുടെ…

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ അമൃത വാർഷികം ആഘോഷിക്കുമ്പോൾ കേരളത്തിൽ സിപിഎം മുസ്ലീം മതഭീകരവാദശക്തികൾക്ക് ചൂട്ടുപിടിക്കുന്നു : പ്രഫുൽകൃഷ്ണൻ

രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോൾ സിപിഎം മത തീവ്രവാദ ശക്തികൾക്ക് ചൂട്ടു പിടിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. കോടിയേരിയും, ഗോവിന്ദൻ മാഷും, കെ ഇ എൻ കുഞ്ഞമ്മദും ഉൾപ്പെടെയുള്ളവർ…

എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും

പത്തനംതിട്ട : മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം…

തെളിനീരൊഴുകും നവകേരളം പ്രചരണ പരിപാടിക്ക് തുടക്കം

നവകേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാതരം ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായി ‘ തെളിനീരോഴുകും നവകേരളം’ എന്ന പേരില്‍ ഒരു ബൃഹത് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ പ്രചരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി…

കൊച്ചിയില്‍ വീണ്ടും ടാറ്റു ആര്‍ട്ടിസ്റ്റിതിരെ പീഡന പരാതി

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി സഹപ്രവര്‍ത്തക. പാലാരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെയാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഉള്ളത്. പീഡന ദൃശ്യം ഒളിക്യാമറയില്‍…

സമാന്തര കേന്ദ്രങ്ങളെ പ്രതിരോധിക്കാന്‍ അക്ഷയ ഉപകേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ഐ.ടി യൂണിയന്‍

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരും കളര്‍കോഡും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജവും സമാന്തരവുമായ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ഉപകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനും ഐ.ടി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ഐ.ടി…