ചൂരൽമല ദുരിതബാധിതകർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി.…

പോലീസുകാരുടെ അവസ്ഥ ഇനി എന്താകും; നിയമനടപടിയുമായി കോൺ​ഗ്രസുകാർ മുന്നോട്ട്

പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ് തീരുമാനിച്ചു. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പൊലീസിന്റെ രാത്രിയുളള പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം. വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ…

ഉലകനായകൻ കമൽ ​ഹാസന്റെ പിറന്നാൾ; താരത്തിന്റെ പ്രണയ ബന്ധങ്ങളും ചർച്ചയായി

പുതുതലമുറയെ പോലും പ്രചോദിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയെ തന്നെ മുന്നില്‍ നിന്ന് നയിക്കുകയാണ് കമല്‍ഹാസന്‍. സിനിമ പോലെ തന്നെ, ചിലപ്പോഴൊക്കെ അതിലുപരിയായും ചര്‍ച്ചയാകുന്നതാണ് കമല്‍ഹാസന്റെ വ്യക്തി ജീവിതം. കമല്‍ഹാസന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. അഭിനയത്തിന്റെ പേരില്‍…

നടൻ ഷാരൂഖ് ഖാന് വധഭീഷണി

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് വധഭീഷണി. പോലീസ് എമര്‍ജന്‍സി നമ്പറിലേക്കാണ് ഭീഷണി കോൾ എത്തിയത്. മുംബൈയിലെ ബാന്ദ്ര പോലീസ് സംഭവത്തില്‍ അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ട്. സൈബർ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ബോളിവുഡ് സൂപ്പര്‍താരം സൽമാൻ…

വിജയ്ക്ക് മുന്നറിയിപ്പ് നൽകി ഉദയനിധി സ്റ്റാലിൻ

വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ എതിർക്കാൻ ആര് തീരുമാനിച്ചാലും അവർ ഏത് സഖ്യമുണ്ടാക്കിയാലും ഏത്…

വർണ്ണക്കൂടാരം; കുറവൻകോണം എസ്.പി.ടി.പി.എം യു.പി സ്കൂളിൽ

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കുറവൻകോണം എസ്.പി.ടി.പി.എം യു.പി സ്കൂളിലെ വർണക്കൂടാരം പദ്ധതി വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാകേരളവും പൊതു…

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം വിജിലൻസ് ബോധവൽക്കരണ വാരം ആചരിച്ചു

തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ഐസിഎആർ – സി.ടി.സി.ആർ.ഐ.) 2024 ഒക്‌ടോബർ 28 മുതൽ നവംബർ 3 വരെ “രാജ്യത്തിന്റെ സമൃദ്ധിക്കായി സമഗ്രതയുടെ സംസ്‌കാരം” എന്ന പ്രമേയത്തിൽ വിജിലൻസ് ബോധവൽക്കരണ വാരം ആചരിച്ചു. സമഗ്രതാ പ്രതിജ്ഞയോടെ ആരംഭിച്ച വാരാഘോഷത്തിൽ സ്‌കൂൾ…

ഭിന്നശേഷി മേഖലയ്ക്കായുള്ള ഗോപിനാഥ് മുതുകാടിന്റെ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്ര ഒരുമാസം പിന്നിടുന്നു

തിരുവനന്തപുരം:  ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരത പര്യടനം വിജയകരമായി ഒരുമാസം പിന്നിടുന്നു. ഒക്ടോബര്‍ 6ന് ആരംഭിച്ച യാത്ര ഒരു മാസം പിന്നിടുമ്പോള്‍ പന്ത്രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ബോധവത്കരണ…

​പീഢന പരാതിയിൽ നടൻ നിവിൻ​ പോളിക്ക് ആശ്വാസം; പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കി

ഹേമ കമ്മിറ്റിയെ തുടർന്ന് പരാതിക്കാരി നൽകിയ പീഢന കേസിലെ പ്രതിപട്ടികയിൽ നിന്നും നടൻ നിവിൻ പോളിയെ ഒഴിവാക്കി. കോതമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നിവിനെതിരെ കേസെടുത്തിരുന്നത്. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്ഐആറില്‍ ആറാം പ്രതിയായിരുന്നു നിവിന്‍…

‘പ്രധാനമന്ത്രിയാകുമോ’ എന്ന ചോദ്യത്തിന് മറുപടിയുമായി ശശി തരൂർ

ചേലക്കര സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ച ‘മീറ്റ് തരൂർ’ പരിപാടിയിൽ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അംഷാന ശശി തരൂരിനോട് പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. താൻ പ്രധാനമന്ത്രിയാകുമോ എന്നു ചോദിച്ചാൽ അതിന് തനിക്കു മറുപടിയില്ലെന്ന്…