മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് പച്ചൗരി ഇനി ബിജെപിയിൽ സജ്ഞയ് ശുക്ലയും ഇന്ന് അംഗത്വമെടുത്തേക്കും.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ബിജെപി ഓഫിസിൽ വച്ച് ശനിയാഴ്ചയാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് പച്ചൗരി. നാലുതവണ രാജ്യസഭാംഗവുമായിരുന്നു. ‘മധ്യപ്രദേശ് കോൺഗ്രസിലെ വലിയ…

‘വിജയിച്ചു വരൂ’മന്ത്രിമാരെ ആശിര്‍വദിച്ച്‌ നരേന്ദ്രമോദി

മന്ത്രിസഭാംഗങ്ങളോട് ജയിച്ചു വരാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും കാണാമെന്ന ആശംസയും അദ്ദേഹം നല്‍കി. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനയും ആശംസയും നല്‍കിയത്‌. എട്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ ‘വികസിത ഭാരത്…

തിരുവനന്തപുരത്ത് ശോഭന മത്സരിക്കണമെന്ന് ആഗ്രഹം: സുരേഷ് ഗോപി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപൂരത്ത് ബിജെപി സ്ഥാനാര്‍ഥിയായി നടി ശോഭന മത്സരിക്കണമെന്നാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം പറഞ്ഞു. ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്…

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാൻ കഴിയും. രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സി.പി.എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നാളെയും പ്രഖ്യാപിക്കും. വയനാട്ടിൽ ആനി…

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടവേള നൽകി, രാഹുൽ ഗാന്ധി ഇനി വയനാട്ടിലേക്ക്.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമയക്രമത്തിൽ മാറ്റം വരുത്തി രാഹുൽഗാന്ധി വയനാട്ടിലേക്ക് എത്തും. പുൽപ്പള്ളിയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്. ശനിയാഴ്ച അഞ്ചുമണിയോടെ അദ്ദേഹം വയനാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അവിടെ…

‘ബസ്’ യാത്രയുമായി രാഹുലും പ്രിയങ്കയും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹൈദരാബാദില്‍ നിന്നും ഹെലികോപ്റ്ററില്‍ മുലുഗു എത്തിയതിനു ശേഷം ബസ് യാത്ര ആരംഭിച്ചിരിക്കുകയാണ്. തുടര്‍ന്ന് പ്രസിദ്ധമായ രാമപ്പക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. അതിനുശേഷം റാലി അഭിസംബോധന ചെയ്യുകയും അവിടെയുള്ള…

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം: സിപിഎം സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ ജെയ്ക് സി തോമസ് എന്ന് സൂചന

33 വയസ്സിനുള്ളിൽ നാല് പൊതു തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിയെന്ന നേട്ടവുമായി ജെയ്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി ലോക്സഭമണ്ഡലത്തിലേക്ക് യുവനേതാവ് ജെയ്ക്സി തോമസിനെ പരിഗണിക്കാൻപാർട്ടി വൃത്തങ്ങളിൽ തീരുമാനം. ജെയിക്കിന് സ്ഥാനാർത്ഥിത്വംകൊടുത്താൽ അത് കൃത്യമായ സാമുദായിക പരിഗണനകൾ കൂടികണക്കിലെടുത്താണെന്ന് വിലയിരുത്താം. നിലവിൽ ചാലക്കുടി എംപിയായ ബെന്നി…

മുരളീധരന്റെ പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ പരസ്യവിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ലോക്സഭയില്‍ മത്സരിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന നേതാവിനെ അനുനയിപ്പിക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍.അതൃപ്തികള്‍ പാര്‍ട്ടി ഫോറത്തില്‍ പറയാതെയാണ് പരസ്യമായി അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നത്. അതെ സമയം ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെങ്കിലൂം അതൃപ്തിയുണ്ടായാല്‍…

പുതുപ്പള്ളിയില്‍ പ്രകടമായത് ഭരണവിരുദ്ധ വികാരം: മാണി സി കാപ്പന്‍

പാലാ/കോട്ടയം: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ ഭരണവിരുദ്ധ വികാരമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഉമ്മന്‍ചാണ്ടി എന്ന അദൃശ്യനായ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അതുപോലെ തന്നെ സമസ്തമേഖലകളിലും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കേരളത്തിലാകമാനമുള്ള ജനങ്ങള്‍ക്കുവേണ്ടി പുതുപ്പള്ളിയിലെ…

പുതുപ്പള്ളി വിധിച്ചതെന്ത്; ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. എന്നാൽ പോളിങ് കുറഞ്ഞത് ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം നേടാൻ തടസ്സമാകുമോയെന്ന ആശങ്കയിലാണ് യു.ഡി.എഫ്. പലയിടങ്ങളിലും വോട്ടെടുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചെന്നും ചിലര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്നും അവര്‍…