കര്‍ഷകസമരത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് പഞ്ചാബ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പു ഫലം. പതിറ്റാണ്ടുകളായി എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി കുത്തക മേഖലകളായി കൈയ്യടക്കിവെച്ചിരുന്ന ഇടങ്ങളിലെല്ലാം നിലംതൊടാതെ തോല്‍വിയറിഞ്ഞ് ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും. നഗരമേഖലകളിലും ശക്തികേന്ദ്രമായ മാജാ മേഖലയിലും…
