തെളിവില്ല; ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്തിനെതിരെ പ്രതിഷേധിച്ച കേസില്‍ സാമൂഹിക പ്രവര്‍ത്തകനായ ഗ്രോവാസുവിനെ കോടതി വെറുതെ വിട്ടു. വേണ്ടത്ര തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് കോടതി വിധി പുറപ്പെടുവിച്ചത്. കോളേജ് പരിസരത്ത് മുദ്രാവാക്യം മുഴക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഗ്രോവാസുവിനെതിരെ കേസെടുത്തത്. 2016…

ഗ്രോവാസുവിനെ പിണറായിക്ക് ഭയമോ?

തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്റെ പേരാണ് ഗ്രോ വാസു. ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിലിറങ്ങാനുള്ള നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ്…

ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തിൽ മുപ്പത്തിയഞ്ചാം ദിവസം കുറ്റപത്രം

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ പോക്‌സോ ഉള്‍പ്പെടെ ഒമ്ബതു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകം നടന്ന് 35-ാം ദിവമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ…

മിച്ച ഭൂമി കേസ് : പി വി അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി

മിച്ച ഭൂമി കേസില്‍ നിലമ്ബൂര്‍ എംഎല്‍എ പി. വി അന്‍വറിന് രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി നല്‍കി ലാന്‍ഡ് ബോര്‍ഡ്.സെപ്റ്റംബര്‍ 7 വരെയാണ് സമയം നീട്ടി നല്‍കിയത്. അന്‍വറിന്റെ പക്കല്‍ 19 ഏക്കര്‍ അധിക ഭൂമി ഉണ്ടെന്ന ബന്ധപ്പെട്ട ഓഫീസറുടെ റിപ്പോര്‍ട്ട്…

ചലച്ചിത്ര പ്രഖ്യാപനം : അവാർഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷപാതമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കൂടാതെ അവാര്‍ഡുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍…

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ പൂട്ടാൻ അമിക്കസ് ക്യൂറി വരുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ കനത്ത തിരിച്ചടി ഹെക്കോടതിയില്‍ നേരിട്ട് നടന്‍ ദിലീപ്.കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിതയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം വേണമെന്ന ആവശ്യം കോടതി…

മെമ്മറി കാർഡ് സംബന്ധിച്ച വാദം ; ദിലീപിന്റെ ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപിന്റെ ആവശ്യം നിരാകരിച്ച്‌ ഹൈക്കോടതി.അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു നടന്റെ ആവശ്യം. പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. നടിയുടെ പരാതിയില്‍…

അഭിഭാഷകൻ സെബി ജോസിനെതിരായ വഞ്ചനാ കേസ് ഹൈക്കോടതി റദ്ദാക്കി

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഹൈകോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസ് റദ്ദാക്കി.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ നടപടി. 2013ല്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം സ്വദേശിയാണ് സൈബി ജോസ്…

കറുത്ത വർഗക്കാരെ പീഡിപ്പിച്ചു രസിക്കുന്ന അമേരിക്കൻ ഭരണകൂടം

വെള്ളക്കാരായ അമേരിക്കന്‍പോലീസിന്റെ ചരിത്രം എന്നും കറുത്ത വര്‍ഗ്ഗക്കാരെ കൊന്നൊടുക്കുക എന്നത് മാത്രമാണ്. അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചുവരുന്ന ഒരു നയമാണ് കറുത്തവര്‍ഗ്ഗക്കാരെ വീണ്ടും അടിമകളാക്കുക എന്നത്. അവര്‍ പിന്‍തുടരുന്ന വര്‍ണ്ണ വിവേചനത്തിന്റെ മുഖമാണ് കറുത്ത വര്‍ഗ്ഗക്കാരന്‍ ആയ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രകടമായത്.…

രാഹുലിന്റെ ശനിദശ എന്ന് മാറും ?

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി. അപ്പീല്‍ തള്ളിയതില്‍ അതിശയമില്ലെന്ന് കോണ്‍ഗ്രസ്. രാഹുലിനെ ശിക്ഷിച്ചു കൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും…